ഓം
ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു .
മദീയ ഹൃദയാകാശേ ചിദാനന്ദമയോ ഗുരു:
ഉദേതു സതതം സംയഗജ്ഞാന തിമിരാരുണ:
മദീയ ഹൃദയാകാശേ ചിദാനന്ദമയോ ഗുരു:
ഉദേതു സതതം സംയഗജ്ഞാന തിമിരാരുണ:
(ജാതകാദേശം)
‘വിരാട് പുരുഷൻ’ എന്ന് വേദോപനിഷത്തുക്കളിൽ പ്രതിപാദിക്കപ്പെടുന്നതും വാക്കുകളാലോ ചിഹ്നങ്ങളാലോ പ്രകടിപ്പിക്കാൻ കഴിയാത്തതുമായ പരിപൂർണ്ണമായ ഊർജ്ജസ്ത്രോതസ്സിൽ നിന്നുമാണ് നാം ജീവിക്കുന്ന ഭൂമിയുൾപ്പെടെയുള്ള അനേകം ആകാശഗോളങ്ങളും നക്ഷത്രങ്ങളും മേഘപടലങ്ങളും അടങ്ങിയ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് എന്ന് ഭാരതീയ ശാസ്ത്രസംഹിതകൾ മനസ്സിലാക്കിത്തരുന്നു.
ആദ്യമുണ്ടായ മൂലപ്രപഞ്ചം പിന്നീട് പതിനാല് ലോകങ്ങളായി. ഇതിൽ വിരാട്പുരുഷന്‍റെ നാഭീദേശമായി അവയവ കല്പന ചെയ്തിട്ടുള്ള ഭാഗമാണ് ഭൂലോകം. അതിനാലാണ് ഭൂലോകത്തിൽ ഇപ്പോഴും നാഭീദേശത്തുനിന്നും ജീവജാലസൃഷ്ടി സംഭവിക്കുന്നതെന്ന് വേദം പറയുന്നു. ആദിയിൽ ഭൂലോകം ജലത്താൽ മൂടിക്കിടന്നിരുന്നു. ജലത്തിൽ ശയനം കൊണ്ടിരുന്ന വിരാട്പുരുഷ ഭാഗം നാരായണൻ എന്നറിയപ്പെട്ടു. നാരായണന്‍റെ നാഭിയിൽ നിന്നും എട്ടു ദിക്കുകളാകുന്ന ഇതളുകളോടുകൂടിയ താമരപ്പൂവിലിരുന്ന് വിരാട്പുരുഷനിൽ നിന്നു തന്നെ രൂപം പൂണ്ട ബ്രഹ്മാവ് എന്ന സൃഷ്ടികർത്താവ് ജീവജാലസൃഷ്ടി ആരംഭിച്ചു. സൃഷ്ടി – സ്ഥിതി – സംഹാരങ്ങളിലൂടേയും ജനിമൃതികളിലൂടെയും ജന്മ-പുനർജന്മങ്ങളിലൂടെയും വ്യാപരിക്കുന്ന ഊർജ്ജ സംവിധാനത്തിന്‍റെ അപാരത മനസ്സിലാക്കാൻ ആഗ്രഹിച്ച ബ്രഹ്മദേവന് നാരായണൻ അവ കാര്യകാരണസഹിതം വിശദീകരിച്ചു. ബ്രഹ്മമെന്ന പരമസത്യം വിവിധ രൂപങ്ങളിൽ ജന്മം കൊണ്ട് ഭൂമിയുടെ നിലനിൽപ്പിന് ആധാരമാകുന്ന രീതിയിൽ തന്‍റെ കർമ്മം നിർവ്വഹിച്ച് തിരികെ ബ്രഹ്മത്തിൽ ലയിക്കുന്ന അനേകം ആത്മാവുകളായി പഞ്ചഭൂതങ്ങള്‍ സ്വാംശീകരിച്ച് ഭൂമിയിൽ അവതരിക്കുന്നതും അവയുടെ ജന്മപരമ്പരകളും ജനനസമയത്തെ ആധാരമാക്കി അവയ്ക്ക് ഭൌതികവും ആത്മീയവുമായ അനുഭവങ്ങള്‍ ഉണ്ടാകുന്നതും കാലഗണനയെ അടിസ്ഥാനമാക്കിയുള്ള പ്രപഞ്ചമാറ്റങ്ങളും ചേര്‍ത്ത് ഇപ്രകാരം ഉപദേശിക്കപ്പെട്ട ശാസ്ത്രമാണ് ജ്യോതിശാസ്ത്രമെന്ന് (മലയാളഭാഷയില്‍ ചുരുക്കമായി ‘ജ്യോതിഷം’ എന്ന് വ്യവഹരിക്കപ്പെടുന്നു) അറിയപ്പെടുന്ന മഹാശാസ്ത്രം.
‘ഓം’ കാരത്തില്‍ നിന്ന് ഉത്ഭവിച്ച സ്വര്‍ഗ്ഗീയ ഗോളങ്ങളെ (celestial bodies) നിത്യമായി നിലനിര്‍ത്താനായി ‘പരിവാഹം’ എന്ന മണ്ഡലവും വിരാട് പുരുഷന്‍ സൃഷ്ടിച്ചു. ഭൂമിയുള്‍പ്പെടെയുള്ള ഗ്രഹങ്ങളും അനേകകോടി നക്ഷത്രലോകങ്ങളും (സൌരയൂഥങ്ങള്‍) ഉള്‍പ്പെടുന്ന ഈ മണ്ഡലം “ജ്യോതിശ്ചക്രം” എന്ന് അറിയപ്പെടുന്നു. ഈ മണ്ഡലത്തിലെ ഗ്രഹ - നക്ഷത്രാദികളുടെ ചലനങ്ങളും പരസ്പര ആകര്‍ഷണ - വികര്‍ഷണങ്ങളും അതുമൂലമുണ്ടാകുന്ന ഋതുഭേദങ്ങളും അവയുടെ സ്വാധീനം മൂലം ജീവജാലങ്ങള്‍ക്കും അചേതന വസ്തുക്കള്‍ക്കുമുണ്ടാകുന്ന അനുഭവങ്ങളും പരിവര്‍ത്തനങ്ങളും പഠനാത്മകമായി വിവരിക്കുന്ന ജ്യോതിശ്ശാസ്ത്രം “വേദത്തിന്റെ കണ്ണ്” എന്ന് അറിയപ്പെടുന്നു.
No comments:
Post a Comment